കീ കി ചലഞ്ച്: വൈറലായി കേരളാ പൊലീസിന്‍റെ വീഡിയോ

തിരുവനന്തപുരം: കനേഡിയൻ റാപ്പ് ഗായകൻ ഓബ്രി ഡ്രേക് ഗ്രഹാമിൻ്റെ ‘കി കി ഡു യു ലൗമി’ എന്ന പ്രശസ്ത വരികൾക്ക് ചുവടുവെക്കുന്നതാണ് പുതിയ സോഷ്യൽ മീഡിയ ചലഞ്ച്. ഓടുന്ന വാഹനത്തിൽ നിന്നും ചാടിയിറങ്ങി ‘കീകി ഡു യു ലൗ മീ, ആർ യു റൈഡിങ്’ എന്ന വരികൾക്കൊപ്പം നൃത്തം ചെയ്യുന്നതാണ് ചലഞ്ച്. എന്നാൽ സാഹസത്തിന് മുതിരുന്നവരെ പിടികൂടുമെന്ന് വ്യക്തമാക്കുന്ന വീഡിയോ പൊലീസിന്‍റെ സോഷ്യൽ മീഡിയാ സെൽ പുറത്തിറക്കി. ലോകത്താകമാനം തരംഗമായ കീ കീ ചലഞ്ചിന് ഇന്ത്യയിലും പതിയെ പ്രചാരമേറുകയാണ്. ചലഞ്ച് ചെയ്യാൻ കാറിൽ നിന്നിറങ്ങിയവരിൽ പലർക്കും അപകടം സംഭവിച്ചു. അതിസാഹസികതയുമായി ആരും കേരളത്തിലെ നിരത്തിലേക്ക് ഇറങ്ങേണ്ടെന്ന് വ്യക്തമാക്കുകയാണ് കേരളാ പോലീസ്.

കീകീ ചലഞ്ച് ജയിലിലേക്കുള്ള യാത്രയാവുമെന്ന് ചൂണ്ടിക്കാട്ടിയുള്ള പൊലീസിൻറെ സോഷ്യൻ മീഡിയാ സെൽ പുറത്തിറക്കിയ വീഡിയോ വൈറലാവുകയാണ്. ചലഞ്ച്   ഏറ്റെടുക്കുന്നവർക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് ഫേസ്ബുക്ക് പേജിലൂടെ പൊലീസിന്‍റെ മുന്നറിയിപ്പ്.