നോർക്ക റൂട്ട്‌സിന്റെ സേവനങ്ങൾ സ്വകാര്യവ്യക്തികൾക്ക്; പ്രതിഷേധവുമായി ഷാർജ ഇന്ത്യൻ അസോസിയേഷൻ

ഷാർജ: യു.എ.ഇ പൊതുമാപ്പുമായി ബന്ധപ്പെട്ട നോർക്ക റൂട്ട്‌സിന്റെ സേവനങ്ങൾ ചില സ്വകാര്യവ്യക്തികളെ ഏല്പിച്ച കേരള സർക്കാർ നടപടി തികച്ചും പ്രതിഷേധാർഹമാണന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റ എസ്. മുഹമ്മദ് ജാബിർ ആരോപിച്ചു.  ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രവാസി അസോസിയേഷനായ ഷാർജ ഇന്ത്യൻ അസോസിയേഷനെ കേരള സർക്കാർ അവഗണിച്ചത് അപലപനീയമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

ജീവകാരുണ്യപ്രവർത്തനങ്ങളിൽ പോലും രാഷ്ട്രീയം കാണുന്ന സർക്കാർ യുഎഇയിലെ അംഗീക്യത സംഘടനകളെ ഒഴിവാക്കിയതിലൂടെ പ്രവാസികളെ മുഴുവൻ അപമാനിച്ചിരിക്കുകയാണ്. ഈ നടപടി എത്രയും പെട്ടെന്ന് പിൻവലിച്ച് പതിവ് പോലെ നോർക്ക റൂട്ട്‌സിന്റെ സേവനങ്ങൾ ഷാർജ ഇന്ത്യൻ അസോസിയേഷൻ വഴി നടത്തണമെന്ന്  എസ്. മുഹമ്മദ് ജാബിർ ആവശ്യപ്പെട്ടു.