രാജ്യത്ത് പീഡനങ്ങൾ വർധിക്കുന്നതിൽ ആശങ്കയറിയിച്ച് സുപ്രീംകോടതി

ഡൽഹി: എല്ലായിടത്തും പീഡനങ്ങൾ എന്താണ് രാജ്യത്ത് സംഭവിക്കുന്നത് ആശങ്കയറിയിച്ച് സുപ്രീംകോടതി. ഓരോ ആറ് മണിക്കൂറിലും ഒരു പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെടുന്നു. ഒരു ദിവസം നാല് പെൺകുട്ടികൾ ബലാത്സംഗത്തിന് ഇരയാകുന്നുവെന്ന് സുപ്രീംകോടതി പറഞ്ഞു. ഇത്തരം കുറ്റകൃത്യങ്ങൾ തടയാൻ നടപടി എടുക്കണമെന്നും കോടതി.  അതേസമയം, ക്രൈസ്തവ സഭകളിലെ ബലാത്സംഗ പരാതികൾ ആവർത്തിക്കുന്നതിൽ സുപ്രീംകോടതി ആശങ്ക അറിയിച്ചിരുന്നു. വൈദികർ ഉൾപ്പെട്ട കേസ് ഞെട്ടലുണ്ടാക്കിയെന്നും പള്ളികളുമായി ബന്ധപ്പെട്ട കേസുകൾ ആശങ്കാജനകമെന്നും ജസ്റ്റിസ് എ.കെ സിക്രി.