പുതിയ ഫീച്ചറുകളുമായി ആൻഡ്രോയ്ഡ് പൈ എത്തി

ആൻഡ്രോയ്ഡിന്റെ 9-ാം പതിപ്പിന് പൈ എന്ന്  അറിയപ്പെടും. ആഗസ്റ്റ് 7 മുതൽ പുതിയ ആൻഡ്രോയ്ഡ് ഒഎസ് അപ്‌ഡേറ്റ് ലഭ്യമായി തുടങ്ങും. 6 മാസത്തെ വിവിധഘട്ടങ്ങളിലെ ബീറ്റ പരീക്ഷണങ്ങൾക്ക് ശേഷമാണ് ആൻഡ്രോയ്ഡ് പൈ എത്തുന്നത്. ഇൻറർഫേസിൽ വരുത്തിയ വലിയ മാറ്റങ്ങൾക്ക് പുറമേ അനേകം പുതിയ ഫീച്ചറുകളുമായാണ് ആൻഡ്രോയ്ഡ് പൈ എത്തുന്നത്.

പുതിയ ആൻഡ്രോയ്ഡ് പൈയിലെ ഒരു പ്രധാന പ്രത്യേകത ഓരോ ഉപഭോക്താവിനും ആവശ്യമായ ബ്രൈറ്റ്‌നസ് ഓട്ടോമാറ്റിക്കായി ക്രമീകരിക്കാമെന്നതാണ്. മെഷീൻ ലേണിംഗ് ടെക്‌നോളജി ബാറ്ററിയുടെ കാര്യത്തിലും ആൻഡ്രോയ്ഡ് പി അവലംബിക്കും. ഈ വർഷം ആദ്യമാണ് ഗൂഗിൾ ഡെവലപ്പേർസ് കോൺഫ്രൻസിൽ ആൻഡ്രോയ്ഡ് പി അവതരിപ്പിച്ചത്. ഈ ഒഎസ് പതിപ്പിന്റെ പേരിടുക എന്നത് സംബന്ധിച്ച് ധാരാളം അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ആദ്യഘട്ടത്തിൽ ഗൂഗിൾ പിക്‌സൽ, ആൻഡ്രോയ്ഡ് വൺ ഫോണുകളിലാണ് ഈ അപ്‌ഡേറ്റ് ലഭിക്കുക. പിന്നീട് നോൺ ഗൂഗിൾ ഫോണുകൾ ഈ വർഷം അവസാനത്തോടെ പി അപ്‌ഡേറ്റ് ലഭിക്കും. ഇതിൽ വൺപ്ലസ്, സോണി, നോക്കിയ, ഷവോമി, ഒപ്പോ, വിവോ ഫോണുകൾ ഉൾകൊള്ളും.

.