കരുണാനിധിയുടെ അന്ത്യ വിശ്രമസ്ഥലത്തെ ചൊല്ലി തർക്കം, ലാത്തിച്ചാർജ്‌

ചെന്നൈ: മറീന ബീച്ചില്‍ സംസ്കാരത്തിന് സ്ഥലം അനുവദിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ നിരസിച്ചതോടെ ഡി.എം.കെ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. കാവേരി ആശുപത്രിക്ക് മുന്നില്‍ നിരവധി തവണ സംഘര്‍ഷമുണ്ടായി. ഗാന്ധി മണ്ഡപത്തിലാണ് സംസ്കാരത്തിനായി സര്‍ക്കാര്‍ സ്ഥലം അനുവദിച്ചത്. മറീന ബിച്ചില്‍ അണ്ണാദുരൈയുടെ സ്മൃതി മണ്ഡപത്തിന് സമീപത്തായി കരുണാനിധിക്കും അന്ത്യവിശ്രമം ഒരുക്കണമെന്നായിരുന്നു ഡി.എം.കെ പ്രവര്‍ത്തകര്‍കരുടെയും കുടുംബാംഗങ്ങളുടെയും ആഗ്രഹം. എന്നാല്‍ തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ ഇവിടെ സ്ഥലം അനുവദിക്കാനാവില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.

ഡി.എം.കെ അണികള്‍ ബാരിക്കേഡുകള്‍ വലിച്ചെറിയുകയും ബൈക്ക് കത്തിക്കുകയും ചെയ്തു. മൃതദേഹം ആശുപത്രിയില്‍ നിന്നും ഗോപാലപുരത്തെ വീട്ടിലേക്ക് കൊണ്ടുപോയി.