ബംഗാളിൽ രണ്ടുനില കെട്ടിടം തകർന്നുവീണു; നാടകീയമായ രക്ഷപ്പെടലിന്റെ അമ്പരപ്പ് മാറാതെ ജനങ്ങൾ

കൊൽക്കത്ത: കനത്ത മഴയെത്തുടർന്ന് ബംഗാളിലെ ജൻബേദിയയിലാണ് രണ്ട് നില കെട്ടിടം തകർന്ന്‌ വീണു. താമസക്കാരെ ഒഴിപ്പിച്ച് നിമിഷങ്ങൾക്കകമാണ് കെട്ടിടം സമീപത്തുള്ള കനാലിലേക്ക് തകർന്നുവീണത്. തലനാരിഴയ്ക്കുള്ള ആ രക്ഷപെടലിന്റെ ഞെട്ടലിലാണ് ജനങ്ങൾ. യാദൃശ്ചികമായി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തു.

നിറഞ്ഞു കവിഞ്ഞൊഴുകുന്ന കനാലിലേക്കാണ് കെട്ടിടം വീണത്. കനത്ത മഴയെത്തുടർന്ന് ഭിത്തികളുടെ ബലം കുറഞ്ഞതാണ് കെട്ടിടം തകരാൻ കാരണമെന്നാണ് വിലയിരുത്തൽ. സമീപത്തുള്ള കനാലിൽ വെള്ളം നിറഞ്ഞതും കെട്ടിടം തകരാൻ കാരണമായി. സംഭവത്തിൽ ആർക്കും പരിക്ക് പറ്റിയതായി റിപ്പോർട്ടുകളില്ല. മെയ് മാസത്തിൽ മാത്രം 200 വീടുകളാണ് കാലപ്പഴക്കം മൂലം പൊളിഞ്ഞുവീണത്. കഴിഞ്ഞമാസം കൊൽക്കത്തയിലും പരിസരപ്രദേശങ്ങളിലുമായി കാലപ്പഴക്കമുള്ള നിരവധി കെട്ടിടങ്ങളാണ് നിലംപൊത്താറായ നിലയിലുള്ളത്.