തൊഴിൽ അന്വേഷകർക്ക് യു.എ.ഇ ആറുമാസത്തെ തൊഴിലന്വേഷക വിസ നൽകി തുടങ്ങി

ദുബൈ:   അടുത്തിടെ പ്രഖ്യാപിച്ച പുതിയ വിസാ ചട്ടങ്ങളിലെ പ്രധാന ആകർഷകമായിരുന്ന ആറുമാസത്തെ തൊഴിലന്വേഷക വിസ നൽകി തുടങ്ങി. തൊഴിൽ വിസ റദ്ദാക്കി പുതിയ ജോലി അന്വേഷിക്കുന്നവർക്കാണ് ഈ വിസ ഉപകാരപ്പെടുക. മന്ത്രാലത്തിന്റെ സ്പോൺസർഷിപ്പിൽ ആറുമാസം യു.എ.ഇയിൽ തുടരാം എന്നതാണ് പുതിയ വിസയുടെ പ്രത്യേകത.  21 ദിവസത്തിനകം തൊഴിൽ വിസ റദ്ദാക്കി തസ്ഹീൽ കേന്ദ്രങ്ങൾ വഴി തൊഴിലന്വേഷക വിസക്ക് അപേക്ഷിക്കാം. 84 ദിർഹമാണ് ഇതിന് ഫീസായി ഈടാക്കുന്നത്. അബൂദാബി എമിറേറ്റിൽ നിന്നാണ് ആദ്യഘട്ടത്തിൽ തൊഴിലന്വേഷക വിസ നൽകുന്നത്. പിന്നീട് ദുബൈ എമിറേറ്റും ഈ വിസ ഇഷ്യൂ ചെയ്തു തുടങ്ങും.