സംസ്ഥാന ചലചിത്ര പുരസ്‌കാരദാന ചടങ്ങ് ഇന്ന്‌

തിരുവനന്തപുരം: വിവാദങ്ങൾക്കിടെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇന്ന് തിരുവനന്തപുരത്ത് വിതരണം ചെയ്യും. നിശാഗന്ധിയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡുകൾ സമ്മാനിക്കും. സംസ്ഥാന സർക്കാരിന്റെ ക്ഷണപ്രകാരം നടൻ മോഹൻലാൽ മുഖ്യാതിഥിയായി പങ്കെടുക്കും.