സഹപ്രവര്‍ത്തകര്‍ അവാര്‍ഡ് വാങ്ങുന്നത് കാണാന്‍ അവകാശമുണ്ട്: മോഹന്‍ലാല്‍

തിരുവനന്തപുരം: വിമർശകർക്ക് ചുട്ട മറുപടിയുമായി അവാർഡ് ദാന ചടങ്ങിൽ മോഹൻലാൽ. നിങ്ങൾക്കിടയിലേക്ക് വരാൻ എനിക്കാരുടേയും അനുവാദം വേണ്ടന്നും  സഹപ്രവര്‍ത്തകര്‍ അവാര്‍ഡ് വാങ്ങുന്നത് കാണാന്‍ അവകാശമുണ്ടന്നും മോഹൻലാൽ പറഞ്ഞു. എന്റെ ഏറ്റവും പ്രിയപ്പെട്ട മണ്ണിലാണ് ഈ പരിപാടി നടക്കുന്നത്, ഞാൻ പഠിച്ചതും വളർന്നതും എല്ലാം ഇവിടെയാണ് . എന്റെ നാൽപ്പതു വർഷം നീണ്ട അഭിനയ ജീവിതത്തിന്റെ തുടക്കവും ഇവിടെ നിന്നായിരുന്നുവെന്നും മോഹൻ ലാൽ പറഞ്ഞു.

വിളിക്കാതെ വന്നു കയറിയാൽ പോലും നിങ്ങളുടെ മനസ്സിലും എല്ലായിടത്തും ഒരിരിപ്പിടം തനിക്കായി ഉണ്ടാകുമെന്ന വിശ്വാസത്തോടെ നിർത്തുന്നു എന്ന് പറഞ്ഞാണ് മോഹൻ ലാൽ പ്രസംഗം അവസാനിപ്പിച്ചത്. കലാകാരന്മാരുടെ ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ സമൂഹത്തിന്‍റെ ഇടപെടല്‍ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സാംസ്കാരിക മന്ത്രി എകെ ബാലൻ , മന്ത്രി കടകം പള്ളി സുരേന്ദ്രൻ , മന്ത്രി ഇ ചന്ദ്രശേഖരൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു