കലൈഞ്ജര്‍ ഇനി ജ്വലിക്കുന്ന ഓർമ്മ

ചെന്നൈ : ‘ ഒരിക്കലും വിശ്രമിക്കാത്ത മനുഷ്യന് ഇവിടെ വിശ്രമം ‘ എന്ന കലൈഞ്ജരുടെ വാക്കുകള്‍ തന്നെ എഴുതിയ ശവമഞ്ചത്തിൽ മുത്തുവേല്‍ കരുണാനിധിക്ക് ഇനി നിത്യ വിശ്രമം. മറീന ബീച്ചില്‍ അണ്ണാ സമാധിക്ക് സമീപത്തായി തന്നെ ദേശീയബഹുമതികളോടെ അദ്ദേഹത്തിന്‍റെ ഭൗതീക ശരീരം അടക്കം ചെയ്തു. രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രമുഖര്‍ സംസ്കാര ചടങ്ങില്‍ പങ്കെടുത്തു. സ്റ്റാലിനും അഴഗിരിയും കനിമൊഴിയുമടക്കം അടുത്ത ബന്ധുമിത്രാതികള്‍ അദ്ദേഹത്തിന് അന്തിമോപചാരം അര്‍പ്പിച്ചു.

ചെന്നൈ രാജാജി ഹാളില്‍ നിന്നും മറീനാ ബിച്ചിലേക്കുള്ള വകാര നിര്‍ഭരമായ അന്തിമയാത്രയാണ് തമിഴ്മക്കള്‍ തങ്ങളുടെ പ്രീയപ്പെട്ട നേതാവിന് നല്‍കിയത്. മൃതദേഹം മറീനാ ബിച്ചിലേക്ക് കൊണ്ടുപോകവേ റോഡിനിരുവശവും ജനങ്ങള്‍ തിങ്ങി നിറഞ്ഞിരിക്കുകയായിരുന്നു. തങ്ങളുടെ പ്രിയ നേതാവിനെ ഒരു നോക്ക് കാണാനായെത്തിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസ് ഏറെ പാടുപെട്ടു. പലപ്പോഴും സ്റ്റാലിന്‍ പ്രവര്‍ത്തകരോട് സംയമനം പാലിക്കാന്‍ ആവശ്യപ്പെട്ടുന്നുണ്ടായിരുന്നു.