ഇടുക്കിയിൽ കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിൽ; അഞ്ച് പേർ കുടുങ്ങി കിടക്കുന്നതായി സംശയം

ഇടുക്കി: ഇടുക്കിയില്‍ അതിശക്തമായ മഴയില്‍ പലയിടങ്ങളിലും മണ്ണിടിച്ചില്‍. അടിമാലി സര്‍ക്കാര്‍ സ്കൂളിന് സമീപം മണ്ണിടിഞ്ഞ് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ കുടുങ്ങി കിടക്കുന്നതായി സംശയം. ഇവരില്‍ ഒരാളെ രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ആറ് മണ്ണ് മന്ത്രി യന്ത്രങ്ങള്‍ ഉപയോഗിച്ച് ഫയര്‍ഫോഴ്സും പൊലീസുമടക്കമുള്ളവര്‍ വ്യാപകമായി പരിശോധന തുടരുകയാണ്.