വിമർശനങ്ങൾക്ക് മറുപടിയുമായി പി.വി.സിന്ധു

ലോക ബാഡ്മിന്റൺ ചാംപ്യൻഷിപ്പിൽ തുടർച്ചയായി രണ്ടാം തവണയും വെള്ളി നേടിയതിൽ സന്തോഷവതിയാണെന്ന് പി.വി.സിന്ധു. താൻ നേടിയ വെള്ളിക്കും തിളക്കമുണ്ടെന്ന് പറഞ്ഞ സിന്ധു വിമർശകർക്കെതിരെ കടുത്ത ഭാഷയിൽ രംഗത്തെത്തി. ഇൻസ്സ്റ്റഗ്രാമിലുടെയാണ് സിന്ധു വിമർശനങ്ങൾക്ക് മറുപടി പറഞ്ഞത്. ഞാൻ സ്വർണം നഷ്ടപ്പെടുത്തിയതല്ല, വെള്ളി നേടുകയാണ് ചെയ്തത്. സ്വർണം താമസിയാതെ വരും പ്രതീക്ഷ പങ്കുവച്ച് സിന്ധു. ടീമംഗങ്ങളോട് എനിക്ക് കടപ്പാടുണ്ട്. അവർ എന്റെ പിന്നിൽ ഉറച്ചു നിന്നു.

ലോക ചാമ്പ്യൻഷിപ്പ് ഫൈനലിൽ സിന്ധുവിനെ സ്പാനിഷ് താരം കരോലിന മാരിൻ ആണ് പരാജയപ്പെടുത്തിയത്. കഴിഞ്ഞ വർഷവും സിന്ധു ഫൈനലിൽ തോറ്റിരുന്നു. ലോക ചാമ്പ്യൻഷിപ് ഫൈനലിൽ രണ്ടാം തവണയും തോറ്റ സിന്ധുവിനെ നിരവധി പേർ വിമർശിച്ച് രംഗത്തെത്തിയിരുന്നു.