മഴക്കെടുതിയിൽ 20 മരണം; സംസ്ഥാനത്ത് അതീവ ഗുരുതര സാഹചര്യമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മഴക്കെടുതിയിൽ സംസ്ഥനം നേരിടുന്നത് അതീവ ഗുരുതര സാഹചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രക്ഷാപ്രവർത്തനങ്ങൾക്ക് വിവിധ സേനാ വിഭാഗങ്ങളുടെ സഹായം തേടി. വയനാട്ടിൽ ഒറ്റപെട്ടവരെ രക്ഷിക്കാൻ നാവിക സേനയുടെ സഹായം തേടി.സംസഥാനത്ത് ഇതുവരെ കാലവർഷ കെടുതിയിൽ 20പേർ മരിച്ചു.

കനത്ത മഴയില്‍ അണക്കെട്ടുകള്‍ തുറന്നു വിട്ടതോടെ നദികളില്‍ ക്രമാധീതമായി  ജലനിരപ്പുയർന്നതിനെ തുടർന്ന്  66 -ാമത് നെഹ്റു ട്രോഫി വള്ളംകളി മാറ്റിവച്ചു. കർക്കിടക വാവിനോടനുബന്ധിച്ച് നദികളിൽ ബലിയിടുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.