സൗദിയിൽ ബലിപെരുന്നാളിനോട് അനുബന്ധിച്ച് 9 ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു

സൗദിഅറേബ്യ: ബലിപെരുന്നാളിനോട് അനുബന്ധിച്ച് സൗദിയിൽ 9 ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 17 വെള്ളിയാഴ്ച ആരംഭിക്കുന്ന അവധി ഓഗസ്റ്റ് 26 ഞായറാഴ്ച വരെയാണ് നിൽക്കുന്നത്. സൗദി അറേബ്യ മോണിറ്ററി അതോറിറ്റിയും, സൗദി സ്റ്റോക് എക്‌സ്‌ചേഞ്ചുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

ബാങ്ക്, ഫിനാൻസ്, ഇൻഷുറൻസ് കമ്പനികൾക്കും ഈ ദിവസങ്ങളിൽ അവധി ഉണ്ടായിരിക്കും. അഞ്ച് ദിവസത്തെ ഔദ്യോഗിക ഈദ് പെരുന്നാൾ അവധിയാണ് ക്യാബിനറ്റ് യോഗം കുവൈറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ആഗസ്റ്റ് 16 മുതലുള്ള വാരാന്ത്യ അവധി ദിനങ്ങളും ചേർന്ന് ആഗസ്റ്റ് 25 ശനിയാഴ്ച വരെ സർക്കാർ സ്ഥാപനങ്ങൾക്ക് അവധി നൽകും. വലിയ പെരുന്നാളിനോടനുബന്ധിച്ച് 9 ദിവസത്തെ അവധി ഉറപ്പായതോടെ കുവൈറ്റിൽ നിന്ന് പുറം രാജ്യങ്ങളിലേക്ക് പോകുന്നതിന് വിമാന യാത്രാനിരക്ക് കുത്തനെ വർധിപ്പിച്ചു.