ചരിത്ര സ്മാരകങ്ങൾ കാണാനുള്ള സന്ദർശക ഫീസ് വർധിപ്പിച്ചു

ഡൽഹി: താജ് മഹൽ അടക്കമുള്ള ചരിത്ര സ്മാരകങ്ങൾ കാണാനുള്ള സന്ദർശക ഫീസ് ആർക്കയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വർധിപ്പിച്ചു. പുതിയ നടപടി പ്രകാരം ആഭ്യന്തര സഞ്ചാരികൾ 10 രൂപയും വിദേശ സഞ്ചാരികൾ 100 രൂപയും അധികമായി നൽകണം.

ഇനിമുതൽ ആഭ്യന്തര സഞ്ചാരികൾ പ്രവേശനഫീസായി 50 രൂപയും വിദേശികൾ 1100 രൂപയും നൽകിയാൽ മാത്രമെ ചരിത്രസ്മാരകങ്ങൾ സന്ദർശിക്കാനാകു. പ്രവേശന ഫീസ് വർധിപ്പിക്കുന്നത് സഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാക്കും.