പെരിയാറിൽ ചെളിയുടെ അളവ് വളരെയധികം വർധിച്ചതിനാൽ കോർപ്പറേഷന്റെ പമ്പ് ഹൗസിന്റെ പ്രവർത്തനം നിർത്തി; കൊച്ചിയിൽ മൂന്ന് ദിവസം ജലവിതരണം മുടങ്ങും

ആലുവ: കനത്ത മഴയെ തുടർന്ന് പെരിയാറിൽ ചെളിയുടെ അളവ് വളരെയധികം വർധിച്ചതിനാൽ കോർപ്പറേഷന്റെ പമ്പ് ഹൗസിന്റെ പ്രവർത്തനം നിർത്തിയിരിക്കുകയാണ്. കൊച്ചി കോർപ്പറേഷന്റെ പരിസരങ്ങളിൽ വെള്ളം എത്തിക്കുന്ന രണ്ട് പമ്പ് ഹൗസുകളിൽ ഒന്നാണ് പ്രവർത്തനം നിർത്തിയിരിക്കുന്നത്. അക്ഷരാർത്ഥത്തിൽ കൊച്ചി കോർപ്പറേഷനെ നിശ്ചലമാക്കുന്നതാണ് ഇപ്പോഴത്തെ അവസ്ഥ.

പുഴവെള്ളത്തിൽ ചെളിയുടെ അളവ് 400 എൻടിയു വരെ ഉയർന്നെവെന്നാണ് റിപ്പോർട്ട്.വർഷങ്ങൾക്ക് ശേഷമാണ് കനത്ത മഴയിയൽ ഇത്രയും വലിയ ദുരിതം കൊച്ചി കോർപ്പറേഷനെ ബാധഇച്ചിരിക്കുന്നത്. അതേസമയം ജലശുദ്ധീകരണ ശാലയിലെ ശുദ്ധജല ഉൽപ്പാദനം പകുതിയായി കുറഞ്ഞിട്ടുണ്ട്. കോർപ്പറേഷൻ വെള്ളത്തെ കൂടുതലായി ആശ്രയിച്ച് കഴിയുന്നവർക്ക് വലിയപ്രതിസന്ധിയാണിത്.നിത്യേന 290 എംഎൽഡിയാണ് ഉൽപാദിപ്പിക്കുന്നത്.

നേരത്തെ 2013ൽ ഇടമലയാർ അണക്കെട്ട് തുറന്നപ്പോൾ കൊച്ചി കോർപ്പറേഷനെ കാര്യമായി തന്നെ ബാധിച്ചിരിന്നു. അക്കാലത്ത് ചെളി വർധിച്ചത് പോലെ തന്നെ ഇറങ്ങുകയും ചെയ്തിരുന്നു. എന്നാൽ, ഇത്തവണ ചെളികുറയാത്തതാണ് പ്രതിസന്ധിയുണ്ടാക്കിയിരിക്കുന്നത്. ചെളി കുറയാതിരിക്കുകയോ ഇനി വർധിച്ച് വരികയോ ചെയ്താൽ ബാക്കിയുള്ള രണ്ട് പമ്പ് ഹൗസുകളുടെ പ്രവർത്തവും നിർത്തിവെക്കേണ്ടി വരും. ഇങ്ങനെ ചെയ്തില്ലെങ്കിൽ വാട്ടർ ബെഡുകളും മോട്ടോറുകളും തകരാറിലാവും.

അതേസമയം, കൊച്ചി കോർപ്പറേഷൻ പോലൊരു വലിയ പ്രദേശത്ത് ഇങ്ങനെയൊരു കാര്യം ഉണ്ടാവുന്നത് ജനജീവിതത്തെ കാര്യമായി തന്നെ ബാധിക്കും. ചെളി എത്ര കൂടിയാലും ആലവും കുമ്മായവും ചേർത്ത് ഇത് കൃത്യമായി ശുദ്ധീകരിച്ച് മാത്രമേ വിതരണം ചെയ്യാറുള്ളൂ. എന്നാൽ, ജലശുദ്ധീകരണ ശാലയിൽ ആലം സ്റ്റോക്കില്ലാത്തതും വലിയ പ്രതിസന്ധിയാണ്. വെള്ളപ്പൊക്കം മൂലം അടച്ചുവെക്കേണ്ട സാഹചര്യമില്ലെന്നാണ് കോർപ്പറേഷൻ അധികൃതകർ പറയുന്നത്. ഇനിയും നാല് മീറ്റർ കൂടി ജലനിരപ്പ് പുഴയിൽ ഉയർന്നാൽ മാത്രമേ പമ്പ് ഹൗസിൽ വെള്ളം കയറുകയുള്ളൂ.