കേരളത്തിലേക്ക് യാത്ര ഒഴിവാക്കാൻ അമേരിക്കൻ പൗരന്മാർക്ക് നിർദേശം

ഡൽഹി: കേരളത്തിലേക്ക് യാത്ര ചെയ്യരുതെന്ന് അമേരിക്കൻ പൗരന്മാർക്ക് മുന്നറിയിപ്പ്. പ്രളയബാധിത മേഖലയായ കേരളത്തിൽ സഞ്ചരിക്കരുതെന്ന് വ്യാഴാഴ്ചയാണ് അമേരിക്കൻ അധികൃതർ നിർദേശം നൽകിയത്. കാലവർഷം ശക്തമായതും മണ്ണിടിച്ചിൽ ഉണ്ടായതും ചൂണ്ടിക്കാട്ടിയാണ് അപകടമേഖലയിലേക്ക് യാത്ര ചെയ്യരുതെന്ന നിർദേശം നൽകിയത്. കനത്ത പേമാരിയിലും മണ്ണിടിച്ചിലിലും 22 പേരാണ് വ്യാഴാഴ്ച മാത്രം മരിച്ചത്. 24 ഡാമുകളാണ് തുറന്നത്. പ്രശ്നം അതിഗുരുതരമാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിശേഷിപ്പിച്ചത്.