റിലീസിനൊരുങ്ങി ഒരു കുട്ടനാടൻ ബ്ലോഗ്

മമ്മൂട്ടി നായകനാകുന്ന ഒരു കുട്ടനാടൻ ബ്ലോഗ് എന്ന ചിത്രം റിലീസിനൊരുങ്ങി. നീണ്ട നാളത്തെ വിദേശവാസത്തിനു ശേഷം നാട്ടിൽ തിരിച്ചെത്തുന്ന ഒരു ബ്ലോഗറുടെ വേഷമാണ് മമ്മൂട്ടിക്ക് ചിത്രത്തിൽ. തിരക്കഥാകൃത്ത് സേതു സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം കൂടിയാണിത്.

റായിലക്ഷ്മിയും അനുസിത്താരയുമാണ് നായികമാർ. ഷംന കാസിമും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വിനീത് ശ്രീനിവാസൻ അതിഥി താരമായി എത്തുന്നു. ഓഗസ്റ്റ് 24ന് ചിത്രം തിയറ്ററുകളിലെത്തും.