കസ്തൂരിരംഗൻ റിപ്പോർട്ടിന്മേൽ അന്തിമ വിജ്ഞാപനം ഇറക്കണമെന്ന് എ.കെ. ആന്റണി

ഡൽഹി: കസ്തൂരിരംഗൻ റിപ്പോർട്ടിന്മേൽ എത്രയും പെട്ടെന്ന് അന്തിമ വിജ്ഞാപനം ഇറക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി. മൂന്നാമത്തെ കരട് വിജ്ഞാപനത്തിൻറെ കാലാവധി ഓഗസ്റ്റ് 26ന് അവസാനിക്കുകയാണ്. ഇനിയും ഒരു കരട് വിജ്ഞാപനം ഇറക്കാതെ അന്തിമവിജ്ഞാപനം അടിയന്തരമായി ഇറക്കണമെന്ന് ആന്റണി ആവശ്യപ്പെട്ടു.

അന്തിമവിജ്ഞാപനത്തിനുവേണ്ടി എന്തു ചെയ്യുമെന്ന കാര്യം എൽഡിഎഫ് സർക്കാർ വ്യക്തമാക്കണം. ഇക്കാര്യത്തിൽ യുഡിഎഫും എൽഡിഎഫും യോജിച്ചു പ്രവർത്തിക്കുകയാണ് വേണ്ടതെന്നും ആന്റണി പറഞ്ഞു.കേരളത്തിലെ ലക്ഷക്കണക്കിനു വരുന്ന മലയോര കർഷകരെ പ്രതികൂലമായി ബാധിക്കുന്ന വിഷയമാണിത്. ആശങ്കയും ഭയവും മൂലം ആയിരക്കണക്കിന് കർഷകർക്കാണ് കൃഷിഭൂമിയും കിടപ്പാടവും ഉപേക്ഷിച്ചു കുടിയിറങ്ങേണ്ട അവസ്ഥയുണ്ടായിരിക്കുന്നത്.