ലോർഡ്‌സ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് ടോസ്

ലണ്ടൻ: ലോർഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തെരഞ്ഞെടുത്തു. ടീമിൽ രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ രണ്ടാം ടെസ്റ്റിനിറങ്ങുന്നത്. ഓപ്പണർ ശീഖർ ധവാന് പകരം ചേതേശ്വർ പൂജാര അന്തിമ ഇലവനിലെത്തി. പേസ് ബൗളർ ഉമേഷ് യാദവിന് പകരം കുൽദീപ് യാദവും രണ്ടാം സ്പിന്നറായി ഇന്ത്യയുടെ അന്തിമ ഇലവനിലുണ്ട്.

ഇംഗ്ലണ്ട് ടീമിലും ഒരു മാറ്റമുണ്ട്. ബെൻ സ്റ്റോക്‌സിന് പകരം ക്രിസ് വോക്‌സ് ടീമിലെത്തി. ആദിൽ റഷീദ് മാത്രമാണ് ഇംഗ്ലണ്ടിന്റെ സ്പിന്നറായി ടീമിലുള്ളത്. ആദ്യ ടെസ്റ്റ് തോറ്റ ഇന്ത്യക്ക് ഈ ടെസ്റ്റിൽ വിജയം അനിവാര്യമാണ്. ആദ്യദിനം മഴമൂലം പൂർണമായും നഷ്ടപ്പെട്ടതിനാൽ നാലു ദിവസം മാത്രമെ ഇനി കളി നടക്കുകയുള്ളു.