പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം കുറയ്ക്കാൻ പരിസ്ഥിതി സൗഹൃദ ബാഗുമായി ഖത്തർ

ദോഹ: പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം കുറയ്ക്കാൻ ഖത്തറിൽ പുതിയ പ്രകൃതി സൗഹൃദ ക്യാരി ബാഗുകൾ വിപണിയിലിറക്കുന്നു. രാജ്യത്ത് പ്ലാസ്റ്റിക് മാലിന്യത്തിന്റെ അളവ് കുറയ്ക്കുകയെന്നതാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യം. സെയിൻ കമ്പനിയാണ് അയാം നോട്ട് പ്ലാസ്റ്റിക് എന്ന പേരിലുള്ള പുതിയ ബാഗുകൾ പുറത്തിറക്കുന്നത്. നിലവിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന പ്ലാസ്റ്റിക് ബാഗുകൾ പൂർണമായും നീക്കം ചെയ്ത് പ്രകൃതി സൗഹൃദ ക്യാരിബാഗുകൾ വിപണിയിലിറക്കും.

കിഴങ്ങു വർഗമായ കസാവയും മറ്റ് ജൈവ വസ്തുക്കളും ഉപയോഗിച്ചാണ് അയാം നോട്ട് പ്ലാസ്റ്റിക് എന്ന പേരിൽ ക്യാരി ബാഗുകൾ നിർമ്മിക്കുന്നത്. ഇത്തരം ബാഗുകൾ പെട്ടെന്ന് ജീർണിക്കുകയും മണ്ണിൽ ലയിച്ചുചേരുകയും ചെയ്യും. പ്ലാസ്റ്റിക് ഉപയോഗം തടയുക എന്ന ബോധവൽകരണത്തിന്റെ ഭാഗമായി പൊതു ഇടങ്ങളിലും ഗ്രാബേജ് ബാഗ് പ്രദർശിപ്പിക്കും. സെയിൻ ബാഗുകൾ കമ്പോസിറ്റബിൾ ആയതിനാൽ ഇത് വീട്ടുപരിസരത്തെ പുനരുപയോഗ സ്രോതസ്സുകളിൽ തന്നെ നിക്ഷേപിക്കാവുന്നതാണ്.