മോദിക്ക് വീണ്ടും കുരുക്കുമായി ശത്രുഘ്‌നൻ സിൻഹ

ഡൽഹി: റഫാൽ യുദ്ധവിമാന ഇടപാടിൽ നരേന്ദ്ര മോദി സർക്കാരിനെ കുരുക്കി മുതിർന്ന ബി.െജ.പി. നേതാവ് ശത്രുഘ്‌നൻ സിൻഹ. റഫാൽ യുദ്ധവിമാന ഇടപാട് സംയുക്ത പാർലെമൻററി സമിതി അന്വേഷിക്കണമെന്ന പ്രതിപക്ഷത്തിന്റെ നിലപാടിനോട് യോജിക്കുകയാണ് മുതിർന്ന ബി.െജ.പി. നേതാവ് ശത്രുഘ്‌നൻ സിൻഹ.

ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രതിരോധ അഴിമതിയാണ് റഫാൽ എന്ന് മുൻ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിൻഹയും അരുൺ ഷൂറിയും ആരോപിച്ചിരുന്നു.