മഴക്കെടുതി: വീട് നഷ്ടപ്പെട്ടവർക്ക് നാല് ലക്ഷവും ഭൂമി നഷ്ടപ്പെട്ടവർക്ക് ആറ് ലക്ഷവും വീതം നഷ്ടപരിഹാരം

വയനാട്: കൽപ്പറ്റയിൽ ചേർന്ന അവലോകന യോഗത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് നാല് ലക്ഷവും ഭൂമി നഷ്ടപ്പെട്ടവർക്ക് ആറ് ലക്ഷവും വീതം നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. പ്രളയ പ്രദേശങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായി കൽപ്പറ്റയിൽ എത്തിയതായിരുന്നു മുഖ്യമന്ത്രി. കേന്ദ്ര സഹായം ലഭിക്കാൻ വേണ്ട ഇടപെടൽ നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

രാവിലെ 10.20 ഓടെ സുൽത്താൻ ബത്തേരിയിൽ ഹെലികോപ്റ്റർ ഇറങ്ങിയ മുഖ്യമന്ത്രി റോഡ് മാർഗം കൽപ്പറ്റയിലെത്തി. കൽപ്പറ്റ മുണ്ടേരിയിലെ ദുരിതാശ്വാസ ക്യാമ്പിൽ കുറച്ചു സമയം ചെലവഴിച്ച മുഖ്യമന്ത്രി പിന്നീട് കലക്ട്രേറ്റിൽ നടന്ന അവലോകന യോഗത്തിലും പങ്കെടുത്തു. പിന്നീട് അവിടെ നിന്ന് ഹെലികോപ്റ്റർ മാർഗം കോഴിക്കോടിന് പോകും.