തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളുമായി സർക്കാർ മുന്നോട്ട്

തിരുവനന്തപുരം: തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോപദ്ധതികളുമായി മുന്നോട്ട് പോകാൻ സർക്കാർ തീരുമാനിച്ചു. ഓണത്തിനു ശേഷം ഇത് സംബന്ധിച്ച ചർച്ചകൾ തുടങ്ങുമെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ മാർച്ചിലാണ് തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളിൽ നിന്ന് ഡിഎംആർസി പിന്മാറിയത്. രണ്ടിടത്തെയും ഓഫീസുകളടെ പ്രവർത്തനവും ഡിഎംആർസി അവസാനിപ്പിച്ചു. കരാർ ഒപ്പിടാൻ സർക്കാർ തയ്യാറാവാത്തതും മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്ക് അവസരം നൽകാത്തതുമാണ് ഡിഎംആർസിയെയും ഇ.ശ്രീധരനെയും ചൊടിപ്പിച്ചത്. സർക്കാരിന്റെ അനാസ്ഥയാണ് പിന്മാറ്റത്തിന് കാരണമെന്ന് ശ്രീ. ശ്രീധരൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചിരുന്നു. എന്നാൽ പദ്ധതിയിൽ നിന്ന് പിന്നോട്ടു പോകേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം.