കേരളത്തില്‍ ബലിപെരുന്നാള്‍ ആഗസ്റ്റ് 22ന്

കോഴിക്കോട്: കാപ്പാട് മാസപ്പിറവി  കണ്ടതിനെ തുടര്‍ന്ന് കേരളത്തില്‍ ബലിപെരുന്നാള്‍ ആഗസ്റ്റ് 22ന് ആഘോഷിക്കും. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ കാന്തപുരം എന്നിവരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

അതേസമയം, സൗദിയില്‍ ദുല്‍ ഹജ് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ബലിപെരുന്നാള്‍ ഈ മാസം 21ന്  ആയിരിക്കും. യുഎഇ അടക്കം മിക്ക ഗള്‍ഫ് രാജ്യങ്ങളിലും ചൊവ്വാഴ്ച ആയിരിക്കും പെരുന്നാള്‍.