പ്രളയക്കെടുതി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹൻലാൽ 25 ലക്ഷം നൽകും

തിരുവനന്തപുരം: മഴക്കെടുതി ദുരിതമനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി നടൻ മോഹൻലാൽ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹൻലാൽ 25 ലക്ഷം നൽകും. നാളെ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് മോഹൻലാൽ തുക കൈമാറും. മോഹൻലാൽ പ്രസിഡൻറായ ചലച്ചിത്രതാരങ്ങളുടെ സംഘടന അമ്മ നേരത്തെ 10 ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക് നൽകിയിരുന്നു.

മമ്മൂട്ടി, ജയസൂര്യ തുടങ്ങി നടന്മാരും സഹായവാഗ്ദാനവുമായി വന്നിട്ടുണ്ട്. മലയാള ചലചിത്ര താരങ്ങൾക്ക് പുറമെ തമിഴ് സിനിമാലോകത്തുനിന്ന് കമൽഹാസൻ, സൂര്യ, കാർത്തി എന്നിവരൊക്കെ ദുരിതാശ്വാസ നിധിയിലേക്ക് ഇതിനകം സംഭാവനകൾ നൽകിയിട്ടുണ്ട്. തമിഴ് അഭിനേതാക്കളുടെ സംഘടനയായ നടികർ സംഘവും തമിഴ് ടെലിവിഷൻ ചാനലായ വിജയ് ടിവിയുമൊക്കെ ദൗത്യത്തിൽ പങ്കാളികളായി. തെലുങ്ക് താരം വിജയ് ദേവരകൊണ്ടയാണ്യും കേരളത്തിന്റെ ദുരിതാശ്വാസനിധിയിൽ അഞ്ച് ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക്  സംഭാവന നൽകി.