ഇടുക്കി ഡാമിലെ ഷട്ടറുകൾ പകുതി താഴ്ത്തിയേക്കും

ഇടുക്കി: ഇടുക്കി ഡാമിലെ ഷട്ടറുകൾ പകുതി താഴ്ത്തുന്നത് പരിഗണനയിൽ. ജലനിരപ്പ് 2397 ന് താഴെയെത്തുമ്പോൾ തീരുമാനമെടുക്കും. വെളളത്തിന്റെ അളവ് 300 ഘനമീറ്ററായി കുറയ്ക്കാനാണ് നീക്കം. ഇപ്പോൾ 750 ഘനമീറ്റർ വെള്ളമാണ് പുറത്തേക്ക് കളയുന്നത്. ഇതിന് ഡാമിലേക്കുളള ഒഴുക്ക് ശരാശരി 500 ഘനമീറ്റർ ആയി തുടരണം.

ഷട്ടറുകൾ തൽക്കാലം അടക്കില്ല. കനത്ത മഴ തുടരുന്നതിനാൽ സ്ഥിതിഗതികൾ സസൂക്ഷ്മം വിലയിരുത്തും. ഇടുക്കിയിൽ പുനരധിവാസം വേഗത്തിലാക്കുമെന്ന് കളക്ടർ അറിയിച്ചു.