കൊട്ടിയം അപകടം: ബസ്‌ ഡ്രൈവറുടെ അശ്രദ്ധയെന്ന് സൂചന

 

കൊല്ലം: കൊട്ടിയം ഇത്തിക്കരയിൽ മൂന്ന് പേർ മരിച്ച സംഭവത്തിന് ഇടയാക്കിയത് കെഎസ്ആർടിസി ബസ് ഡ്രൈവറുടെ അശ്രദ്ധയാണെന്ന് സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. കെഎസ്ആർടിസി സൂപ്പർ എക്സ്പ്രസ് ബസും ട്രക്കുമാണ് അപകടത്തിൽപ്പെട്ടത്. കെഎസ്ആർടിസി ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായത്. അപകടത്തിൽ ഡ്രൈവറും കണ്ടക്ടറും ലോറി ഡ്രൈവറും മരണമടഞ്ഞു.അപകടത്തിൽ 12 പേർക്ക് പരിക്കേറ്റിരുന്നു. തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് ലോറിയിലേക്ക് ചെന്ന് ഇടിക്കുകയായിരുന്നു. അപകടത്തെക്കുറിച്ച് കൊല്ലം ആർടിഒ ഗതാഗത കമ്മീഷണർക്ക് റിപ്പോർട്ട് നൽകി.