ഐസിസി ഏകദിന ടീം റാങ്കിങ്ങിൽ ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്ത്

ദുബായ്: ഐസിസി ഏകദിന ടീം റാങ്കിങ്ങിൽ ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്ത് തുടരുന്നു. ഏകദിന പരമ്പരയിൽ ഇന്ത്യയെ തോൽപ്പിച്ചതോടെ അവർക്ക് 127 പോയിന്റായി. ഇന്ത്യ 121 പോയിന്റുമായി രണ്ടാമതും 112 പോയിന്റുമായി ന്യൂസിലൻഡ് മൂന്നാമതുമുണ്ട്. 110 പോയിന്റുമായി ദക്ഷിണാഫ്രിക്ക നാലാമതും 104 പോയിന്റമായി പാക്കിസ്ഥാൻ അഞ്ചാമതുമാണ്.

100 പോയിന്റുമായി ഓസ്ട്രേലിയ ആറാം സ്ഥാനത്താണ്. അവരുടെ പിന്നിൽ 92 പോയിന്റുമായി ബംഗ്ലാദേശുണ്ട്. ശ്രീലങ്ക എട്ടാം സ്ഥാനത്താണ്. (9) വെസ്റ്റ് ഇൻഡീസ്, (10) അഫ്ഗാനിസ്ഥാൻ, (11) സിംബാബ്വെ, (12) അയർലൻഡ്, (13) സ്‌കോട്ട്ലൻഡ്, (14) യുഎഇ. എന്നിങ്ങനെയാണ് ബാക്കി ടീമുകളുടെ റാങ്കിങ്ങ്.