ജെഎൻയു വിദ്യാർത്ഥി ഉമർ ഖാലിദിനെതിരെ വധശ്രമം

ഡൽഹി: ജെഎൻയു വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദിന് നേരെ വധശ്രമം. ഡൽഹി കോൺസ്റ്റിറ്റിയൂഷൻ
ക്ലബിൽ പരിപാടിക്ക് എത്തിയതായിരുന്നു ഉമർ. ആക്രമി വെടിയുതിർത്തു. എന്നാൽ തിക്കിലും തിരക്കിലും പെട്ട് ഉമർ താഴെ വീണതുകൊണ്ട് രക്ഷപ്പെട്ടു. ആളുകൾ കൂടിയതോടെ ആക്രമി തോക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു.
സ്ഥലത്ത് പൊലീസ് പരിശോധന നടത്തുന്നു.

സർക്കാരിനെതിരെ സംസാരിക്കുന്നവരെല്ലാം അക്രമിക്കപ്പെടുന്ന രീതിയിൽ രാജ്യത്ത് ഭീതിയുടെ അന്തരീക്ഷം നില നിൽക്കുകയാണെന്ന് സംഭവത്തിന് ശേഷം ഉമർ ഖാലിദ് പ്രതികരിച്ചു.