മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോൺഗ്രസ് പ്രവർത്തകരെല്ലാം സംഭാവനകൾ നൽകണം; ഹസൻ

തിരുവനന്തപുരം: മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാ കോൺഗ്രസ് പ്രവർത്തകരും ഉദാരമായ സംഭാവനകൾ നൽകണമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസൻ ആഹ്വാനം ചെയ്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25000 രൂപ സംഭാവന നൽകിയതായും എം.എം.ഹസൻ അറിയിച്ചു.
സർക്കാർ പ്രഖ്യാപിച്ച ധനസഹായം പ്രളയ ദുരിതബാധിതരുടെ മുഴുവൻ പ്രശ്നങ്ങളും പരിഹരിക്കാൻ പര്യാപ്തമല്ലാത്തതിനാൽ മരുന്ന്, അരി, വസ്ത്രം തുടങ്ങിയവ പരമാവധി സമാഹരിച്ച് നൽകുവാൻ കോൺഗ്രസ് പ്രവർത്തകർ മുൻകൈ എടുക്കണമെന്നും എം.എം.ഹസൻ ആവശ്യപ്പെട്ടു. പൂർണ്ണമായും വീട് നഷ്ടപ്പെട്ടവർക്ക് ഭവനനിർമ്മാണത്തിന് കൂടുതൽ പണം അനുവദിക്കാനും ഏറ്റവും കൂടുതൽ കാർഷിക വിളകൾ നശിച്ച കർഷകരുടെ വായ്പകൾ എഴുതിത്തള്ളുവാനും കേന്ദ്രസംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കണമെന്നും എം.എം.ഹസൻ ആവശ്യപ്പെട്ടു