ദിലീപിന് തിരിച്ചടി; നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന് ഹൈക്കോടതിയിൽ തിരിച്ചടി. ദൃശ്യങ്ങൾ ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി ഹൈക്കോടതി തള്ളി. നടിയെ ആക്രമിക്കുന്നതിന്റെ മൊബൈൽ ദൃശ്യങ്ങൾ കൈമാറണമെന്നുള്ള ഹർജിയാണ് തള്ളിയത്. ദൃശ്യങ്ങൾ കൈമാറാൻ കഴിയില്ലെന്ന കീഴ്ക്കോടതി വിധിക്കെതിരെയാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ ദിലീപിന് ദൃശ്യങ്ങൾ കിട്ടിക്കഴിഞ്ഞാൽ അവ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്റെ ശക്തമായ വാദം അംഗീകരിച്ചു കൊണ്ടാണ് കോടതി ഹർജി തള്ളിയത്.