രൂപയുടെ മൂല്യത്തകർച്ച റെക്കോർഡിൽ; ഡോളറിനെതിരെ രൂപയുടെ മൂല്യം 70.07 എന്ന നിലയിൽ

മുംബൈ: രൂപയുടെ മൂല്യം വീണ്ടു ഇടിഞ്ഞു. ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം റെക്കോർഡ് ഇടിവിലാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം 70.07 എന്ന നിലയിലാണ്. ഇതാദ്യമായാണ് രൂപയുടെ മൂല്യം ഇത്രയും താഴുന്നത്.

ഇന്നലെ വ്യാപാരം ആരംഭിച്ചപ്പോൾ 69.85 ആയിരുന്നു രൂപയുടെ മൂല്യം. അവസാനിച്ചപ്പോൾ 69.93 ഉം. വെള്ളിയാഴ്ച അവസാനിച്ചപ്പോൾ 68.83 ആയിരുന്നു വിനിമയ മൂല്യം. തുർക്കിയിലെ സാമ്പത്തിക മാന്ദ്യമാണ് ആഗോള വിപണിയെ പിടിച്ചുലയ്ക്കുന്നത്. തുർക്കി കറൻസിയായ ലിറയുടെ മൂല്യത്തിൽ വന്ന മാറ്റം യുഎസ് ഡോളറിനു ശക്തി പകരുകയായിരുന്നു. അതേസമയം, രൂപയുടെ മൂല്യം ഇനിയുമിടിഞ്ഞ് 71ലെത്തുമെന്നാണു വിലയിരുത്തൽ.