ഗൂഗിൾ ഉപഭോക്താക്കളെ പിന്തുടരുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി പ്രിൻസ്റ്റൺ സർവകലാശാല ഗവേഷകർ

സാൻഫ്രാൻസിസ്‌കോ: ഗൂഗിൾ ഉപഭോക്താക്കളെ പിന്തുടരുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി പ്രിൻസ്റ്റൺ സർവകലാശാല ഗവേഷകർ. ഗുഗിളിൽ എന്തെങ്കിലും സെർച്ച് ചെയ്യുമ്പോഴും, ഗൂഗിൾ മാപ് ഉപയോഗിക്കുമ്പോഴും, കാലാവസ്ഥാ വിവരങ്ങൾ വായിക്കുമ്പോഴും എല്ലാം ഉപയോക്താവിന്റെ ലൊക്കേഷൻ കൃത്യമായി തിട്ടപ്പെടുത്താൻ ഗൂഗിളിനു കഴിയുന്നുണ്ട് എന്ന് ഗവേഷകർ കണ്ടെത്തി.  ഉപഭോക്താവ് നിൽക്കുന്ന കൃത്യമായ സ്ഥാനം ഗൂഗിൾ നിരീക്ഷിക്കുന്നുണ്ടെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. പ്രൈവസി സെറ്റിങ്സിൽ ഇതിനെതിരെയുള്ള ഓപ്ഷൻ തുടർന്നാലും പല ഗൂഗിൾ സേവന ആപ്പുകളും ഉപഭോക്താവിന്റെ ലൊക്കേഷൻ വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്നും ഗവേഷകർ.

കണ്ടെത്തലിനെതിരെ കമ്പനി രംഗത്തുവന്നിട്ടുണ്ട്. ഉപഭോക്താക്കൾക്കു സുഗമമായി ഗൂഗിൾ ഉപയോഗിക്കുന്നതിനായാണ് ലൊക്കേഷൻ ഹിസ്റ്ററി ഉപയോഗപ്പെടുത്തുന്നത്. ഇത് എപ്പോൾ വേണമെങ്കിലും നിർത്തിവയ്ക്കാനും ഹിസ്റ്ററി മായ്ച്ചുകളയാനും ഉപയോക്താവിനു സാധിക്കും എന്നാണ് കമ്പനി പറയുന്നത്.