സംസ്ഥാനം നേരിട്ടത് സമാനതകളില്ലാത്ത ദുരന്തമെന്ന് മുഖ്യമന്ത്രി; സർക്കാരിന്റെ ഓണാഘോഷം ഒഴിവാക്കി

 

തിരുവനന്തപുരം: സംസ്ഥാനം നേരിട്ടത് സമാനതകളില്ലാത്ത ദുരന്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . മന്ത്രിസഭായോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഴക്കെടുതി വിലയിരുത്താൻ വീണ്ടും കേന്ദ്രസംഘത്തെ അയക്കണമെന്ന് കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെടും. 8316 കോടി രൂപയുടെ നാശനഷ്ടമുണ്ടായി. കാലവർഷക്കെടുതിയിൽ 38 പേർ മരിച്ചു. 4 പേരെ കാണാതായി. കനത്ത മഴയിൽ 10000 കിലോമീറ്റർ റോഡ് നശിച്ചു. 27 ഡാമുകൾ ഒരുപോലെ തുറക്കേണ്ടിവന്നത് ചരിത്രത്തിലാദ്യമായിട്ടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 155 ഇടങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. സംസ്ഥാനം നേരിട്ട ദുരന്തത്തിന്റെ പശ്ചാതലത്തിൽ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ ഒഴിവാക്കിയതായി മുഖ്യമന്ത്രി അറിയിച്ചു.