വയനാട്ടിൽ കനത്തമഴ തുടരുന്നു

കൽപ്പറ്റ: വയനാട്ടിലെ കുറിച്യർമലയിൽ വീണ്ടും ഉരുൾപൊട്ടി. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ബാണാസുരസാഗർ അണക്കട്ടിൻറെ നാലാമത്തെ ഷട്ടറും ഉയർത്തി്. പ്രദേശത്ത് കനത്ത ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

വയനാട് ജില്ലയിലെ പല പ്രദേശങ്ങളിലും ഇപ്പോഴും മഴ ശക്തമാണ്. മാനന്തവാടി തലപ്പുഴയിൽ ഒഴുക്കിൽപെട്ട് ഒരാളെ കാണാതായെന്ന സംശയത്തെ തുടർന്ന് പൊലീസും അഗ്‌നിശമന സേനയും തെരച്ചിൽ നടത്തുകയാണ്. ബാണാസുര സാഗർ അണക്കെട്ടിനു സമീപത്തുള്ള 35 ആദിവാസി കുടുംബങ്ങളുടെ സ്ഥിതി പരിതാപകരമാണ്. നേരത്തെ മഴ കുറഞ്ഞപ്പോൾ വീട്ടിലേക്ക് മടങ്ങിയ ഇവർ അണക്കെട്ടിൻറെ ഷട്ടർ തുറന്നപ്പോൾ വീണ്ടും വെള്ളത്തിലായി. ഇപ്പോൾ ജില്ലയിൽ 126 ദുരിതാശ്വാസ ക്യാമ്പുകളിലായി 13484 പേർ കഴിയുന്നു. മക്കിമല കുറിച്യർ മല മേൽമുറി എന്നിവിടങ്ങളിൽ മഴ തകർത്തുപെയ്യുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.