‘സുയ് ദാഗ മെയ്ഡ് ഇൻ ഇന്ത്യ’യുടെ ട്രെയിലർ ഇറങ്ങി

അനുഷ്‌ക ശർമയും വരുൺ ധവാനും ആദ്യമായി ഒരുമിക്കുന്ന ബോളിവുഡ് ചിത്രം ‘സുയ് ദാഗ മെയ്ഡ് ഇൻ ഇന്ത്യ’യുടെ ട്രെയിലർ ഇറങ്ങി. ശരത് ഖതരിയ സംവിധാനം, അനു മാലിക് ആണ് സംഗീതം, ചിത്രം നിർമിക്കുന്നത് മനീഷ് ശർമയാണ്.

 

കൈത്തറി വ്യവസായത്തിന്റെ ഉന്നമനവുമായി ബന്ധപ്പെട്ടുള്ള ചിത്രമാണ് സുയ് ദാഗ. കേന്ദ്ര സർക്കാരിന്റെ മെയ്ക് ഇൻ ഇന്ത്യയും വിഷയമാകുന്നുണ്ട്.