ബ്രിട്ടീഷ് പാർലമെൻറ് സുരക്ഷാ കവാടത്തിനു നേർക്ക് കാർ പാഞ്ഞുകയറി; രണ്ട് പേർക്ക് പരിക്ക്

ലണ്ടൻ: ബ്രിട്ടീഷ് പാർലമെന്റ് മുന്നിലെ സുരക്ഷാ കവാടത്തിനു നേർക്ക് കാർ ഇടിച്ചുകയറ്റാൻ ശ്രമം. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. കാറോടിച്ചിരുന്നയാളെ പോലീസ് അറസ്റ്റു ചെയ്തു. പിടിയിലായ ഡ്രൈവർക്ക് ഭീകര ബന്ധമുണ്ടെന്നാണ് സൂചന. സുരക്ഷ ക്രമീകരണങ്ങൾ ഇടിച്ച് തെറിപ്പിച്ചാണ് കാർ നിന്നത്. അമിതവേഗത്തിലാണ് കാറോടിച്ചിരുന്നതെന്ന് സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയിൽ വ്യക്തമാണ്.

സംഭവത്തെ തുടർന്ന് വെസ്റ്റ്മിൻസ്റ്റർ ട്യൂബ് സ്റ്റേഷൻ അടച്ചിട്ടു. വെള്ളി നിറത്തിലുള്ള കാർ ആണ് ഇടിച്ചു കയറിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു. ബ്രിട്ടണിൽ അതീവജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.