യുഎഇയിൽ സ്വകാര്യമേഖലയ്ക്ക് മൂന്ന് ദിവസം അവധി

ദുബായ്: യുഎഇയിൽ ബലിപെരുന്നാൾ പ്രമാണിച്ച് സ്വകാര്യ മേഖലയ്ക്ക് മൂന്ന് ദിവസം അവധി പ്രഖ്യാപിച്ചു. 20 തിങ്കൾ മുതൽ 23 ബുധൻ വരെയാണ് അവധിയെന്ന് മനുഷ്യവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. പൊതുമേഖലയ്ക്ക് കഴിഞ്ഞ ദിവസം ഈ മാസം 19 മുതൽ 23 വരെ അഞ്ച് ദിവസം അവധി പ്രഖ്യാപിച്ചിരുന്നു. ഈ മാസം 21നാണ് ഗൾഫിൽ ബലി പെരുന്നാൾ.