കനത്ത മഴ: നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചു

കൊച്ചി : കനത്ത മഴയെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിന്റെ പ്രവർത്തനം ശനിയാഴ്ച വരെ നിർത്തിവെച്ചു. വിമാനത്താവളത്തിന്റെ ഓപ്പറേഷൻസ് ഏരിയയിൽ അടക്കം വെള്ളം കയറിയതിനെത്തുടർന്നാണ് വിമാനത്താവളം താത്ക്കാലികമായി അടച്ചത്. ബുധനാഴ്ച പുലർച്ചെ നാല് മുതൽ രാവിലെ ഏഴു വരെ വിമാനങ്ങൾ ഇറങ്ങുന്നതിനായിരുന്നു ആദ്യ ഘട്ടത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. എന്നാൽ വെള്ളം കയറുന്നത് നിയന്ത്രണാതീതമായതോടെ ശനിയാഴ്ച വരെ വിമാനത്താവളം അടച്ചിടും.

വിമാനത്താവളത്തിന്റെ പ്രവർത്തനം താത്ക്കാലികമായി നിർത്തിവെച്ചതിനാൽ എയർ ഇന്ത്യാ എക്‌സ്പ്രസിന്റെ എല്ലാ സർവീസുകളും തിരുവനന്തപുരത്ത് നിന്ന് നടത്തുമെന്ന് അധികൃതർ അറിയിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളം കൺട്രോൾ റൂം നമ്പറുകൾ: 0484 3053500, 2610094