പെരിയാർ തീരത്ത് ജാഗ്രതാ നിർദ്ദേശം

ആലുവ: പെരിയാറിന്റെ തീരപ്രദേശങ്ങളിലുള്ളവർ എത്രയും വേഗം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് പൊലീസ് അറിയിച്ചു. അത്യാവശ്യത്തിനല്ലാതെ ജനങ്ങൾ പുറത്തിറങ്ങരുതെന്നാണ് നിർദേശം. റോഡുകളിലെ തിരക്ക് രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നതായി വിലയിരുത്തലുണ്ട്. ആലുവ പ്രദേശത്ത് അത്യാവശ്യത്തിനല്ലാതെ ജനങ്ങൾ പുറത്തിറങ്ങരുതെന്നാണ് പൊലീസിൻറെ നിർദേശം. ഇടുക്കി അണക്കെട്ടിലെ വെള്ളം, ഇടമലയാർ അണക്കെട്ടിലെ വെള്ളം, പിന്നെ ഇന്നലെ മുതൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നുള്ള ജലം. ഒപ്പം നിർത്താതെ പെയ്യുന്ന ശക്തമായ മഴ ഇതെല്ലാം മൂലം പെരിയാർ നിറഞ്ഞുകവിയുകയാണ്. ഇടുക്കിയിൽ നിന്ന് തുറന്നു വിട്ട വെള്ളത്തിന്റെ അളവ് വർധിപ്പിച്ചു.

ഇടമലയാർ അണക്കെട്ടിലെ ജലനിരപ്പ ഉർന്നു. ആലുവ ശിവക്ഷേത്രം പൂർണമായും മുങ്ങിയ അവസ്ഥയിലാണ്. 2013 ലാണ് ഇതുപോലെ ആലുവ വെള്ളപ്പൊക്കം നേരിട്ടത്. 100 കണക്കിന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാനൊരുങ്ങുകയാണ് ഇവിടങ്ങളിൽ ഇടുക്കിയിലേയും ഇടമലയാറിലേയും വെള്ളം ഒരുപോലെ പെരിയാറിന് താങ്ങാനാകുമോ എന്നതാണ് അലട്ടുന്ന കാര്യം.