കനത്ത മഴ: കേന്ദ്ര സേനയുടെ സഹായം തേടുമെന്ന് സർക്കാർ

തിരുവനന്തപുരം: സമാനതകളില്ലാത്ത പ്രളയക്കെടുതി കേരളം അനുഭവിക്കുന്ന സാഹചര്യത്തിൽ കൂടുതൽ കേന്ദ്രസഹായം തേടാൻ സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.

രക്ഷാപ്രവർത്തനത്തിന് കൂടുതൽ കേന്ദ്ര സേനയുടെ സഹായം അടിയന്തിരമായി ആവശ്യപ്പെടും. 12 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കേന്ദ്ര സേനയുടെ സഹായം തേടുന്നത്. മുല്ലപ്പെരിയാറിൽ നിന്ന് കൂടൂതൽ വെളളം തുറന്നു വിടാൻ തമിഴ്‌നാടിനോട് കേരളം ചർച്ച നടത്താനും തീരുമാനമായി.