മുല്ലപ്പെരിയാർ ജലനിരപ്പ് 142 അടി; കേരളത്തിന്റെ ആവശ്യം തമിഴ്‌നാട് തളളി

ഇടുക്കി:മുല്ലപ്പെരിയാറില്‍ വെള്ളത്തിന്‍റെ അളവ് വര്‍ധിച്ചതിനെ തുടര്‍ന്ന് സ്പില്‍ വേയിലൂടെ കൂടുതല്‍ വെള്ളം ഒഴുക്കണമെന്ന കേരളത്തിന്‍റെ ആവശ്യം തമിഴ്നാട് തള്ളി. കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവും തമിഴ്നാട് കൂട്ടിയില്ല. മുഖ്യമന്ത്രി വിളിച്ച ഉന്നത യോഗത്തില്‍ മുല്ലപ്പെരിയാറിന്‍റെ ജലനിരപ്പ് 142 അടി ആകാതിരിക്കാനുള്ള നടപടികളെടുക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. 142 അടിയിലേക്ക് വെള്ളത്തിന്‍റെ അളവ് ഉയരാതിരിക്കാന്‍ തമിഴ്നാട് കൂടുതല്‍ വെള്ളം കൊണ്ടുപോകണമെന്ന് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി ഉന്നതതല യോഗത്തില്‍ പറഞ്ഞിരുന്നു

എന്നാല്‍ അണക്കെട്ടിലെ വെള്ളത്തിന്‍റെ അളവ് പരമാവധി സംഭരണശേഷിയില്‍ എത്തിയിട്ടും കൂടുതല്‍ വെള്ളം ഒഴുക്കണമെന്ന കേരളത്തിന്‍റെ ആവശ്യം തമിഴ്നാട് തള്ളിയിരിക്കുകയാണ്. ഇതാദ്യമായാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 142 അടിയിലെത്തുന്നത്.