72 ന്റെ നിറവില്‍ ഭാരതം : ആയുഷ്മാന്‍ ഭാരത് സെപ്റ്റംബര്‍ 25ന്

ന്യൂഡല്‍ഹി: 72-ാം സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയപതാക ഉയര്‍ത്തി. ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിനസന്ദേശം. പ്രസംഗത്തിൽ ദുരന്തത്തില്‍ കഴിയുന്ന കേരളത്തെയും മോദി ഓര്‍മിച്ചു. എന്റെ ചിന്തകള്‍ കേരളത്തിലെ പ്രളയബാധിതര്‍ക്കൊപ്പമെന്ന് അദ്ദേഹം പറഞ്ഞു.

2022ല്‍ ബഹിരാകാശത്തേയ്ക്ക് ഇന്ത്യ ആളെ അയക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആഗോള താപനം ഒരു ഭീഷണിയാണ്. ഇത് ആശങ്കയുളവാക്കുന്നതാണ്.
കഴിഞ്ഞ വര്‍ഷം ജിഎസ്ടി യാഥാര്‍ഥ്യമാക്കി. ജിഎസ്ടിയുടെ വിജയത്തില്‍ ബിസിനസ് സമൂഹത്തിനൊന്നാകെ നന്ദി പറയുന്നു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ വന്‍ മാറ്റമാണ് രാജ്യത്തുണ്ടായത്‌.
വിശ്വസിക്കുന്ന ഒരുവിഭാഗം ജനങ്ങള്‍ക്ക് ഇന്ത്യ ഒരു പ്രതീക്ഷയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

യുപിഎ സര്‍ക്കാരിന്റെ പാത പിന്തുടര്‍ന്നെങ്കില്‍ രാജ്യത്ത് പുരോഗതിയുണ്ടാകാന്‍ ദശകങ്ങള്‍ കാത്തിരിക്കേണ്ടി വരുമായിരുന്നു. ഡല്‍ഹിയില്‍ അധികാര ദല്ലാളുമാരുടെ സാന്നിധ്യം ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് പുരോഗതിയുണ്ടാകണമെങ്കില്‍ എല്ലാവര്‍ക്കും തുല്യ നീതി ഉറപ്പാക്കണം.

പാവപ്പെട്ട ജനങ്ങള്‍ക്ക് വേണ്ടിയുള്ള ആരോഗ്യ സുരക്ഷ പദ്ധതിയായ ആയുഷ്മാന്‍ ഭാരത് സെപ്റ്റംബര്‍ 25ന് ഉദ്ഘാടനം ചെയ്യും. ‘പ്രധാന മന്ത്രി ജന്‍ ആരോഗ്യ അഭിയാന്‍’ എന്ന പേരിലുള്ള പദ്ധതിയിലൂടെ പാവപ്പെട്ടവര്‍ക്ക് മികച്ചതും താങ്ങാനാകുന്നതുമായ ചെലവില്‍ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുകയാണ് ലക്ഷ്യം. 10 കോടി പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ആശുപത്രി പരിരക്ഷ നല്‍കുന്ന പദ്ധതി കേന്ദ്ര സര്‍ക്കാരിന്റെ അഭിമാന പദ്ധതിയാണ്. പദ്ധതി നടപ്പാകുമ്ബോള്‍ ഓരോ കുടുംബത്തിനും അഞ്ച് ലക്ഷം രൂപയുടെ പരിരക്ഷയാണ് ലഭിക്കുക.

ഭീകരാക്രമണ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കനത്ത സുരക്ഷയിലാണ് സ്വാതന്ത്രദിന ആഘോഷങ്ങള്‍ നടക്കുന്നത്. തലസ്ഥാന നഗരമായ ദില്ലിയില്‍ ഗതാഗതത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തി.

സ്വച്ച്‌ ഭാരത് പദ്ധതിയിലൂടെ ലക്ഷക്കണക്കിന് വരുന്ന കുട്ടികള്‍ക്ക് ആരോഗ്യപരമായ ജീവിതം ഉറപ്പാക്കാനായി. ലോകാരോഗ്യ സംഘടന പോലും ഇതിനെ പ്രകീര്‍ത്തിച്ചു. സ്വാതന്ത്ര്യം നേടിത്തരുന്നതിന് വേണ്ടി മഹാത്മാ ഗാന്ധി സത്യാഗ്രഹിയായി. ഇന്ന് സ്വച്ച്‌ ഭാരതം ഉറപ്പാക്കുന്നതിനായി സ്വച്ചഗ്രഹികള്‍ പ്രവര്‍ത്തിക്കുന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു.