കന്യസ്ത്രീക്കെതിരെ മോശം പരാമർശം: നിയമസഭാ എത്തിക്‌സ് കമ്മിറ്റി പി.സി.ജോർജിനോട് വിശദീരണം തേടി

തിരുവനന്തപുരം: ബിഷപ്പിനെതിരെ ലൈംഗീക പീഡനത്തിന് പരാതി നൽകിയ കന്യസ്ത്രീക്കെതിരെ മോശം പരാമർശം നടത്തിയ പി.സി.ജോർജ് എംഎൽഎയിൽ നിന്നും വിശദീകരണം തേടാൻ നിയമസഭ എത്തിക്സ് കമ്മിറ്റി തീരുമാനിച്ചു. അടുത്തമാസം 13ന് എത്തിക്സ് കമ്മിറ്റിക്ക് മുന്നിൽ പി.സി.ജോർജ് വിശദീകരണം നൽകണം. തനിക്കെതിരായ പരാതി പരിഗണിക്കുന്നതിനാൽ, എത്തിക്സ് കമ്മിറ്റി അംഗം കൂടിയായ  പി.സി.ജോർജ് ഇന്നലത്തെ യോഗത്തിൽ പങ്കെടുത്തില്ല.