പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു

ഡൽഹി: പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു. സബ്സിഡിയില്ലാത്ത സിലിണ്ടര്‍ ഒന്നിന് 60 രൂപയും സബ്സിഡിയുള്ള സിലിണ്ടറിന് രണ്ട് രൂപ 94 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ ജൂണ്‍ മുതല്‍ തുടര്‍ച്ചയായി ആറാം തവണയാണ് പാചകവാതകത്തിന് വില കൂട്ടുന്നത്. അന്താരാഷ്ട്ര വിപണിയിലെ വില വര്‍ധനയും രൂപയുടെ മൂല്യം താഴുന്നതുമാണ് വിലവര്‍ധനക്ക് കാരണമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അറിയിച്ചു. മാസാവസാനമുള്ള അവലോകന യോഗത്തിലാണ് വില കുത്തനെ കൂട്ടാനുള്ള തീരുമാനമുണ്ടായത്.