എം മുകുന്ദന് എഴുത്തച്ഛൻ പുരസ്‌കാരം

തിരുവനന്തപുരം: ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്‌കാരം എം മുകുന്ദന്. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. സാഹിത്യ രംഗത്തെ സമഗ്ര സംഭാവനക്കാണ് പുരസ്‌കാരം.  സംസ്ഥാന സർക്കാരിന്റെ ഏറ്റവും വലിയ അംഗീകാരമാണിത്‌. സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ ചെയർമാനായ ജൂറിയാണ് പുരസ്കാരം നിർണയിച്ചത്.

മലയാളത്തിലെ ആധുനിക സാഹിത്യകാരന്‍മാരില്‍ പ്രധാനിയാണ് എം. മുകുന്ദന്‍. മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ (1974) ദൈവത്തിന്റെ വികൃതികള്‍ (1989) ആവിലായിലെ സൂര്യോദയം, ഡല്‍ഹി (1981), ഹരിദ്വാറില്‍ മണിമുഴങ്ങുന്നു (1972) എന്നിവയാണ് പ്രധാന കൃതികള്‍.