മമ്മുട്ടിയെ ഗാനഗന്ധർവനാക്കാൻ രമേഷ് പിഷാരടി

പഞ്ചവര്‍ണതത്ത എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം രമേഷ് പിഷാരടി ഒരുക്കുന്ന ചിത്രത്തില്‍ മമ്മുട്ടിയാണ്‌ നായകൻ. ‘ഗാനഗന്ധർവൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഹാസ്യത്തിന് ഏറെ പ്രാധാന്യം നൽകുന്ന കുടുംബ ചിത്രമായിരിക്കും. ഗാനമേളകളിൽ അടിപൊളി പാട്ട് പാടുന്ന കലാസദൻ ഉല്ലാസ് എന്ന വേഷമാകും മമ്മുട്ടി ചിത്രത്തിൽ നിര്‍വഹിക്കുക.

2019 ല്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ കൂടുതൽ വിശേഷങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്നും രമേശ് പിഷാരടി പറഞ്ഞു. സിനിമയുടെ കൂടുതൽ വിശേഷങ്ങൾ പുറത്തുവിട്ടിട്ടില്ല. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. രമേശ് പിഷാരടിയും ഹരി പി നായരും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.