എംഎം ലോറന്‍സിന്റെ മകളെ സിഡ്‌കോയില്‍ നിന്നും പിരിച്ചു വിട്ടു

കൊച്ചി: ശബരിമല വിഷയത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള ഡി.ജി.പി ഒാഫീസിന് മുന്നില്‍ നടത്തിയ ഉപവാസത്തില്‍ ആഷയുടെ മകന്‍ പങ്കെടുത്തത് വിവാദമായതിന് പിന്നാലെ സി.പി.എം നേതാവ് എം.എം ലോറന്‍സിന്റ മകള്‍ ആഷാ ലോറന്‍സിനെ സിഡ്കോയിലെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. തിരുവനന്തപുരം പാളയത്തെ എംപോറിയത്തില്‍ താല്‍ക്കാലിക ജീവനക്കാരിയായിരുന്നു.

അമ്മയാണ് തന്നെ സമരവേദിയില്‍ എത്തിച്ചതെന്നും സമരത്തില്‍ പങ്കെടുത്താല്‍ ജോലിപോകുമെന്നതിനാലാണ് അമ്മ പങ്കെടുക്കാതിരുന്നതെന്നും മിലന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.