ശബരിമലയില്‍ നാളെ അര്‍ധരാത്രി മുതല്‍ നിരോധനാജ്ഞ

തിരുവനന്തപുരം:  നിലയ്ക്കല്‍, പമ്പ, ഇലവുങ്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ നാളെ മുതല്‍ നിരോധനാജ്ഞ. നാളെ രാവിലെ മുതല്‍ ആറാം തീയതി രാത്രി വരെയാണ് നിരോധനാജ്ഞ. ചിത്തിര ആട്ടത്തിനായി അഞ്ചാം തീയതിയാണ് ശബരിമല നട തുറക്കുന്നത്.

നട തുറക്കുന്നതുമായി ബന്ധപ്പെട്ട് കനത്ത പൊലീസ് സുരക്ഷയാണ് സന്നിധാനത്ത് ഒരുക്കിയിരിക്കുന്നത്. മാധ്യമങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ചിത്തിര ആട്ടത്തിനായി  ഒരു ദിവസത്തേക്ക് മാത്രമാണ് നട തുറക്കുന്നത്. 16-നാണ് മണ്ഡല-മകര വിളക്ക് കാലത്തിനായി ശബരിമല നട തുറക്കുന്നത്.